കൊച്ചി: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിലേക്കു ബിജെപി നാളെ മാർച്ച് നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയതിൽ പ്രതിഷേധിച്ചാണു മാർച്ചെന്നു കൊച്ചിയിൽ പാർട്ടി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിനു ശേഷം പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.
സിപിഎമ്മിന്റെ അഴിമതിയെക്കുറിച്ചു സംസാരിക്കുന്ന സുരേന്ദ്രനെ സർക്കാർ കള്ളക്കേസിൽ കുടുക്കിയതാണ്.ഇന്നു തൃശൂർ, കോഴിക്കോട് ജില്ലകളിലെ കമ്മീഷണർ ഓഫീസുകളിലേക്കും മാർച്ച് നടത്തും. 24 മുതൽ 27 വരെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കും. 25 മുതൽ 30 വരെ ഒപ്പുശേഖരണവും ഡിസംബർ അഞ്ചു മുതൽ 10 വരെ ഭക്തസദസും നടത്തുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.