ബാര് ഡാന്സര്ക്കൊപ്പമുള്ള വീഡിയോ പുറത്തു വന്ന സംഭവത്തില് പരാതിയുമായി ബിജെപി എംഎല്എ.മഹാരാഷ്ട്ര ബിജെപി എംഎല്എ സഞ്ജയ്പുരമാണു പോലീസില് പരാതി നല്കിയത്. ഗോണ്ഡയിലെ ആംഗാവ്-ദേവ്രി എംഎല്എയാണു പുരം.
ബാര് ഡാന്സറിനൊപ്പം എംഎല്എ നൃത്തം ചെയ്യുന്ന വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില് പ്രചരിച്ചത് വന്വിവാദമായിരുന്നു. വീഡിയോ വൈറലായതോടെ ഇത് കൃത്രിമമാണെന്നും തന്നെ വ്യക്തിഹത്യ നടത്താന് എതിരാളികളുടെ സൃഷ്ടിയാണെന്നുമാണ് സഞ്ജയ്പുരം പറയുന്നത്.