യുവാക്കള്‍ മദ്യത്തിനടിപ്പെടുന്നത് തടയാന്‍ കഞ്ചാവിന്റേയും ഭാംഗിന്റേയും ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ഛത്തീസ്ഗഡ് എംഎല്‍എ ഡോ. കൃഷ്ണമൂര്‍ത്തി ബന്ധി.
കഞ്ചാവും ഭാംഗും ഉപയോഗിക്കുന്നവര്‍ കൊള്ളയും കൊലയും ബലാത്സംഗവും ചെയ്യുന്നത് കുറവാണെന്നാണ് ബിജെപി എംഎല്‍എയുടെ വാദം.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മദ്യനിരോധനം. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ബിജെപി എംഎല്‍എ പറഞ്ഞത്.
കൊലപാതകത്തിനും ബലാത്സംഗത്തിനുമെല്ലാം മദ്യമാണ് കാരണം. എന്നാല്‍ ഭാംഗ് ഉപയോഗിച്ച് ഒരാള്‍ ബലാത്സംഗവും കൊലപാതകവും ചെയ്തതായി കേട്ടിട്ടുണ്ടോ എന്ന് താന്‍ നിയമസഭയില്‍ ചോദിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
ലഹരിക്ക് അടിമപ്പെടുന്നത് ഇല്ലാതാക്കാന്‍ മദ്യം നിരോധിക്കണം. കഞ്ചാവിന്റേയും ഭാംഗിന്റേയും ഉപയോഗ് എങ്ങനെ പ്രോത്സാഹിപ്പിക്കണം എന്നുകൂടി കമ്മിറ്റി ചിന്തിക്കണം.
ആളുകള്‍ക്ക് ലഹരിക്ക് അടമപ്പെടണമെങ്കില്‍, ബലാത്സംഗം കൊലപാതകം തുടങ്ങിയ അക്രമങ്ങള്‍ക്ക് കാരണമാകാത്ത വസ്തുകള്‍ക്ക് നല്‍കണം. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കൃഷ്ണമൂര്‍ത്തി ബന്ധി പറഞ്ഞു.
അതിനിടെ എംഎല്‍എ ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
നിലവിലെ നിയമപ്രകാരം കഞ്ചാവിന്റെ ഉപയോഗവും വില്‍പനയും നിയമവിരുദ്ധമാണ്. എന്നാല്‍ കഞ്ചാവിന്റെയും ഭാംഗിന്റെയും ഇലകള്‍ അരച്ച് തയ്യാറാക്കുന്ന പാനീയത്തിന് സംസ്ഥാനത്ത് നിരോധനമില്ല.