ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്കൊപ്പം മൃതദേഹങ്ങളും കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് ബിജെപി എംഎല്‍എ നിതീഷ് റാണെ.
മുംബൈ കോര്പ്പേറേഷന് നടത്തുന്ന സയന് ആശുപത്രിയില്‍ നിന്നുള്ളതാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍.
ആശുപത്രിയിലെ വാര്‍ഡില്‍ കോവിഡ് രോഗികള്‍ക്കൊപ്പം മൃതദേഹങ്ങളും കിടക്കുന്ന കാഴ്ചയാണ് അദ്ദേഹം പങ്കുവെച്ചത്.
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലിട്ട് പൊതിഞ്ഞ് വാര്‍ഡില്‍ തന്നെ കിടത്തിയിരിക്കുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്.
കൊവിഡ് ബാധിച്ച് മരിച്ച് ആറ് പേരുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ കിടത്തിയിരിക്കുന്നത്. മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് എംഎല്‍എ ആരോപിക്കുന്നുണ്ട്.
ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സഹിതം പങ്കുവച്ച് എംഎല്‍എ രംഗത്തെത്തിയെങ്കിലും ഇക്കാര്യത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് വിശദീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.