അടിയ്ക്കടി നടക്കുന്ന പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിക്കൊണ്ട് ബിജെപി നടത്തിയ ഉപവാസ സമരവും പൊളിഞ്ഞെന്നതിന് തെളിവുകള്‍ പുറത്ത്. ഉപവാസ സമരത്തിനിടെ ബിജെപി എംഎല്‍എമാര്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സഹിതമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഉപവാസ സമരം സത്യസന്ധമായിരിക്കണമെന്നും ആരും ഇടയ്ക്ക് ഭക്ഷണം കഴിച്ച് സമരത്തെ പൊളിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ വാര്‍ത്ത വന്നിരിക്കുന്നത്. നേരെത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപാവസ സമര പ്രഖ്യാപനം വെറും തട്ടിപ്പാണെന്ന വാര്‍ത്തകള്‍ തെളിവു സഹിതം പുറത്ത് വന്നിരുന്നു. അതിനു പിന്നാലെയാണ് ബിജെപി എംഎല്‍എയും ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
മഹാരാഷ്ട്ര മന്ത്രി ഗിരീഷ് ബാപത് വിളിച്ച യോഗത്തിലായിരുന്നു സംഭവം. എംഎല്‍എമാരായ ഭീംറാവു താപ്കിര്‍, സഞ്ജയ് ഭെഗഡെ എന്നിവരാണ് ഉപവാസ ദിനത്തില്‍ ഭക്ഷണം അകത്താക്കിയത്. സാന്‍ഡ്വിച്ചും ചിപ്സുമാണ് ഇവര്‍ കഴിച്ചത്. ഉത്തരാഖണ്ഡിലെ ബിജെപി നേതാവ് ഹരാക് സിംഗ് റാവത്ത് ഉപവാസ ദിനത്തില്‍ ഭക്ഷണം കഴിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഉപവാസത്തിനിടെ കശുവണ്ടി കഴിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.
എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ ഉപവസിക്കുമെന്നാണ് പറഞ്ഞിരുന്നത്. കഴിക്കാനുള്ളവര്‍ നേരത്തെ കഴിക്കണെമന്നും ഉപവാസത്തിനിടയ്ക്ക് ഭക്ഷണം കഴിച്ച് പാര്‍ട്ടിയെ നാറ്റിക്കരുതെന്നും ബുധനാഴ്ച ഇതിന് മുന്നോടിയായി നരേന്ദ്ര മോദി ബിജെപി എം പി മാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.
അതേ സമയം രാവിലെ ചെന്നൈയ്ക്ക് പറന്ന പ്രധാനമന്ത്രി വിമാനത്തില്‍ വന്‍വിഭവങ്ങളായിരുന്നു തയ്യാറാക്കിയിരുന്നതെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ എംഎല്‍എമാരും ഉപവാസത്തില്‍ പങ്കുചേരാത്ത സംഭവം പാര്‍ട്ടിക്ക് നാണക്കേടയായിരിക്കുകയാണ്.
A video of BJP MLAs Bhimrao Tapkir and Sanjay Bhegade from #Pune eating snacks on the day of BJP observing fast has gone viral @dna pic.twitter.com/JKB1Jp2GhN
— Anurag Bende (@Bendeanurag) April 12, 2018