ബംഗളൂരു: രാജ്യം മുഴുവൻ കോവിഡ് വ്യാപന ഭീതിയിൽ കഴിയുമ്പോൾ കർണാടകയിലെ ബിജെപി മന്ത്രിക്ക് നിയന്ത്രണങ്ങളോട് പുല്ലുവില.
ഭക്ഷ്യമന്ത്രിയായ ഉമേഷ് കട്ടിയാണ് പൊതുസ്ഥലത്ത് മാസ്ക് ധരിക്കാൻ വിസമ്മതിച്ച് രംഗത്തെത്തിയത്.
മാസ്ക് ധരിക്കൽ വ്യക്തിപരമായ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ടെന്ന അവകാശവാദമുയർത്തിയാണ് മന്ത്രി കോവിഡ് മാനദണ്ഡം ലംഘിച്ചത്.
മാസ്ക് ധരിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. ഇതിൽ കുഴപ്പമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗത്തിനിടെ കർണാടക ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്.
മാസ്ക് ധരിക്കാത്തതിന് നഗരങ്ങളിൽ ഉടനീളം ആളുകൾക്ക് പിഴ ചുമത്തുന്നുണ്ട്.