പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളുടെ സംഭാവന തേടുന്നു! മോദി ആപ്പു വഴി തേടുന്ന സംഭാവനയിലേയ്ക്ക് അയയ്ക്കാവുന്നത്, അഞ്ച് മുതല്‍ ആയിരം രൂപ വരെ; ഉദ്ദേശലക്ഷ്യങ്ങള്‍ ഇങ്ങനെ

പ്രധാന മന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ സംഭാവനകള്‍ തേടുന്നു. ജനങ്ങളില്‍ നിന്നും മൈക്രോ ഡോണേഷന്‍സ് തേടിക്കൊണ്ട് നമോ ആപ്പ് പുതിയ സേവനം അവതരിപ്പിച്ചു.

5 രൂപ മുതല്‍ 1000 രൂപ വരെ മോദി ആപ്പ് വഴി സംഭാവന ചെയ്യാവുന്ന സംവിധാനമാണ് ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചിരിക്കുന്നത്. 5 രൂപ, 50 രൂപ, 500 രൂപ, 1000 രൂപ എന്നിങ്ങനെയുള്ള തുകകളാണ് സംഭാവന നല്‍കാന്‍ സാധിക്കുക.

ഇങ്ങനെ ലഭിക്കുന്ന സംഭാവനകള്‍ ബി.ജെ.പിയുടെ പ്രവര്‍ത്തന ഫണ്ടിലേക്കാണ് നല്‍കുക. ”ഒരുപാട് ആളുകള്‍ക്ക് പാര്‍ട്ടിയെ സാമ്പത്തികമായി സഹായിക്കണം എന്നുണ്ട്. അതുകൊണ്ടാണ് ചെറിയ സംഭാവനകള്‍ക്കുള്ള സേവനം ആരംഭിച്ചത്”, ബി.ജെ.പിയില്‍ നിന്നും നേതാക്കള്‍ പറയുന്നു.

എന്നാല്‍ പാര്‍ട്ടി സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലല്ലെന്ന് കാണിക്കാനാണ് പുതിയ നീക്കം എന്നാണ് എതിര്‍കക്ഷികളുടെ വിമര്‍ശനം. ‘സൂട്ട് ബൂട്ട് കി സര്‍ക്കാര്‍’ എന്ന ടാഗ് മാറ്റിയെടുക്കാനുള്ള ശ്രമമായാണ് പല രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും പണം സ്വീകരിക്കാനുള്ള നീക്കത്തെ കാണുന്നത്.

Related posts