ബി​ജെ​പി എം​പി​യും എം​എ​ൽ​എ​യും ത​മ്മി​ൽ “പൊ​രി​ഞ്ഞ പോ​രാ​ട്ടം’; സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീഡിയയില്‍ വൈറല്‍

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ശാ​ന്ത് ക​ബീ​ർ ന​ഗ​റി​ൽ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ യോ​ഗ​ത്തി​നി​ടെ ബി​ജെ​പി എം​പി​യും എം​എ​ൽ​എ​യും ത​മ്മി​ൽ കൈ​യ്യാ​ങ്ക​ളി. എം​പി ശ​ര​ദ് ത്രി​പ​തി​യും എം​എ​ല്‍​എ രാ​കേ​ഷ് സിം​ഗ് ബാ​ഗ​ലു​മാ​ണ് ത​മ്മി​ല​ടി​ച്ച​ത്.

ശി​ലാ​ഫ​ല​ക​ത്തി​ല്‍ പേ​രെ​ഴു​തു​ന്ന​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും മു​ന്നി​ൽ​വ​ച്ച് ത്രി​പ​തി രാ​കേ​ഷ് സിം​ഗി​നെ ചെ​രു​പ്പൂ​രി അ​ടി​യ്ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യ ഇ​രു​വ​ർ​ക്കു​മെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് യു​പി ബി​ജെ​പി നേ​തൃ​ത്വം അ​റി​യി​ച്ചു.

Related posts