ജനപ്രീതിയും ജനശ്രദ്ധയും നേടിയെടുക്കുന്നതിനായി നേതാക്കള്‍ പല അടവുകളും പ്രയോഗിക്കാറുണ്ട്. അതിന് ഏറ്റവും പുതിയ ഉദാഹരണവുമായി ഇക്കഴിഞ്ഞ ദിവസം ഒരു ബിജെപി എംപി രംഗത്തെത്തുകയുണ്ടായി. ഉപയോഗ ശൂന്യമായ സ്‌കൂള്‍ ശൗചാലയം സ്വന്തം കൈകൊണ്ട് വൃത്തിയാക്കുന്ന ബിജെപി എംപിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.
ബിജെപിയുടെ മധ്യപ്രദേശില്‍ നിന്നുള്ള എംപിയായ ജനാര്‍ദ്ദനന്‍ മിശ്രയാണ് സ്‌കൂള്‍ ശൗചാലയം സ്വന്തം കൈകൊണ്ട് വൃത്തിയാക്കിയിരിക്കുന്നത്. മധ്യപ്രദേശിലെ രേവയിലുള്ള ഒരു സ്‌കൂള്‍ ശൗചാലയമാണ് എംപി സ്വന്തം കൈകൊണ്ട് വൃത്തിയാക്കിയത്. മാസങ്ങള്‍ക്കു മുന്‍പ് മണ്ണ് വീണാണ് ശൗചാലയം ഉപയോഗശൂന്യമായത്. ഗ്ലൗസോ മാസ്‌കോ ഒന്നും ധരിക്കാതെയായിരുന്നു ജനാര്‍ദ്ദനന്‍ മിശ്രയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍. പ്രധാനമായും ക്ലോസറ്റാണ് മന്ത്രി വൃത്തിയാക്കിയത്.
എന്നാല്‍ ഇത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയാവുകയാണുണ്ടായത്. ഇതെല്ലാം വെറും പ്രഹസനമാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ഇത്തരം വൃത്തികേട് ദയവുചെയ്ത് ആരും ചെയ്യരുതെന്നുമാണ് സോഷ്യല്‍മീഡിയകളിലൂടെ ആളുകള്‍ ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. വീഡിയോ കാണുന്നവര്‍ എംപിയെ വിമര്‍ശനം കൊണ്ട് മൂടുകയാണ്.
മലയാളികളും മന്ത്രിയുടെ ചിത്രത്തെ വെറുതെ വിടുന്നില്ല. സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ഷെയര്‍ ചെയ്ത ചിത്രത്തിന് താഴെ രസകരമായ പല കമന്റുകളും വന്നുകൊണ്ടിരിക്കുകയാണ്. ആധാറില്ലാത്തിനാല്‍ റേഷന്‍ പോലും കിട്ടാത്ത ആളുകള്‍ ടോയ്‌ലറ്റ് ഉപയോഗിക്കുന്നില്ലല്ലോ. അപ്പോള്‍ പിന്നെ മന്ത്രിയ്ക്ക് ധൈര്യമായി ക്ലോസറ്റില്‍ കൈയ്യിടാമല്ലോ എന്നൊക്കെയുള്ള രീതിയിലാണ് ആളുകള്‍ കമന്റുകള്‍ പാസാക്കുന്നത്.
रीवा जिले के स्वच्छ भारत मिशन अंतर्गत ग्राम पंचायत भुशुड़ी में जन सम्पर्क के दौरान प्राथमिक विद्यालय में बंद पड़े शौचालय की सफाई की।@narendramodi @rshuklabjp @ChouhanShivraj @SwachhBharatGov @swachhbharat pic.twitter.com/LayhnwLlQo
— Janardan Mishra (@Janardan_BJP) February 15, 2018