പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ഏതെങ്കിലും വിരലോ കൈയോ ഉയര്‍ന്നാല്‍ അത് വെട്ടിയിരിക്കുമെന്ന് ബീഹാര്‍ ബി.ജെ.പി പ്രസിഡന്റിന്റെ ഭീഷണി. ബീഹാര്‍ ബി.ജെ.പി പ്രസിഡന്റും ലോക്സഭാ എം.പിയുമായ ഉജിയര്‍പൂര്‍ നിത്യാനന്ദ് റായിയാണ് ഭീഷണിയുമായി രംഗത്തുവന്നത്. വൈശ്യ കാനു സമുദായങ്ങള്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ അമ്മ അദ്ദേഹത്തിന് ഭക്ഷണം വിളമ്പി നല്കുമ്പോള് ആ പ്ലേറ്റില്‍ അവര്‍ തന്റെ മകനെയോ മകന് അമ്മയെയോ കണ്ടില്ല.
ആ സാഹചര്യത്തില്‍ നിന്നുമാണ് അദ്ദേഹം പ്രധാനമന്ത്രി പദം വരെ വളര്‍ന്നത്. ദരിദ്രന്റെ മകന്. അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനെതിരെ ഏതെങ്കിലും കൈയോ വിരലോ ഉയര്‍ന്നാല്‍ അതിനെ തകര്‍ക്കാന്‍ ഞങ്ങള്‍ ഒരുമിച്ചു നില്ക്കും. ആവശ്യമായി വന്നാല്‍ അത് അറുത്തുമാറ്റും. എന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.