പാറ്റ്ന: ബീഹാറിൽ നിന്നുള്ള ബിജെപി നേതാവ് പാർട്ടി അംഗത്വം രാജിവച്ചു. മുൻ എംപി ഉദയ് സിംഗാണ് പാർട്ടി വിട്ടത്.നിതീഷ് കുമാര്‍ നേതൃത്വം നല്കുന്ന ജെഡിയുവിനു മുന്നില്‍ ബിജെപി കീഴടങ്ങുന്നുവെന്ന് ആരോപിച്ചാണ് ഉദയ് സിംഗിന്റെ രാജി പ്രഖ്യാപനം.
നിതീഷ് കുമാർ സർക്കാരിന്റെ ജനസമ്മിതി ദിനംപ്രതി കുറയുകയാണ്. സർക്കാരിന്റെ മോശം പ്രവൃത്തി ബിജെപിക്കുകൂടി മങ്ങലേൽപിക്കുന്നുണ്ട്- ഉദയ് കുറ്റപ്പെടുത്തി. നിതീഷിന്റെ പാർട്ടിക്ക് കൂടുതൽ സീറ്റ് നൽകിയതിനെയും അദ്ദേഹം വമർശിച്ചു. അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജനപ്രീതി വർധിച്ചെന്നും ഉദയ് പറഞ്ഞു.
എന്നാൽ, ഇനി ഭാവി പരിപാടികൾ എന്താണെന്ന് വ്യക്തമാക്കാൻ ഉദയ്സിംഗ് തയാറായില്ല. കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യത്തെ താന്‍ അംഗീകരിച്ചിരുന്നില്ലെന്നും പ്രതിപക്ഷത്തെ തുടച്ചുനീക്കിയാല്‍ ജനാധിപത്യത്തിന് നിലനില്‍ക്കാനാകില്ലെന്നും ഉദയ് സിംഗ് കൂട്ടിച്ചേർത്തു.
ബീഹാറിലെ പുര്‍ണിയ മണ്ഡലത്തിൽ നിന്ന് രണ്ടുവട്ടം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഉദയ് സിംഗ്.