ചെന്നൈ: മാധ്യമങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്ന തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പ്രസ്താവന വിവാദത്തിൽ.
ബിജെപിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും ആറ് മാസത്തിനകം ഈ മാധ്യമങ്ങളെ ബിജെപിയുടെ വരുതിയിലാക്കുമെന്നുമെന്ന അണ്ണാമലൈയുടെ പ്രസ്താവനകളാണ് വിവാദത്തിലായത്.
തമിഴ്നാടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ ആയിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം. “മാധ്യമങ്ങളെ മറന്നേക്കൂ. അവര്‍ നമ്മളെക്കുറിച്ച് എന്തൊക്കെ അപവാദം പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതില്ല.
അടുത്ത ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബിജെപിയുടെ നിയന്ത്രണത്തിലാകും’ – അണ്ണാമലൈ പറഞ്ഞു.
തമിഴ്നാട് മുന്‍ ബിജെപി അധ്യക്ഷനും നിലവില്‍ കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രിയുമായ എല്‍ മുരുകന് മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കുമെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അദ്ദേഹത്തിന്റെ കൈയിൽ സുരക്ഷിതമാണെന്നുമായിരുന്നു പരാമർശം.
ഐപിഎസ് പദവി രാജിവച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ആളാണ് “കർണാടക പോലീസിലെ സിങ്കം’ എന്നറിയപ്പെട്ടിരുന്ന അണ്ണാമലൈ.
2009-ല്‍ 284-ാം റാങ്ക് നേടിയാണ് അണ്ണാമലൈ സിവിൽ സര്‍വീസ് പാസായത്. കര്‍ണാടക കേഡറിലെ 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അണ്ണാമലൈ.
ബംഗളൂരു ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തുവരവെയാണ് 2019ല്‍ രാജിവച്ചത്. കഴിഞ്ഞവര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അറവക്കുറിച്ചി മണ്ഡലത്തില്‍ നിന്ന് അണ്ണാമലൈ ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു.