ന്യൂഡൽഹി: ബിജെപി തെരഞ്ഞെടുപ്പ് പ്രക്രിയയെ വളരെ അധികം വാണിജ്യവത്കരിച്ചതായി കോണ്ഗ്രസ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ വക്രീകരിച്ചതിലൂടെ ജനാധിപത്യത്തിനു ഹാനികരമായെന്നും കോണ്ഗ്രസ് ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ ബിജെപി ചെലവഴിച്ച തുക സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ ബിജെപി 27,000 കോടി രൂപയാണ് ചെലവഴിച്ചതെന്ന് കഴിഞ്ഞ ദിവസം ഒരു സന്നദ്ധ സംഘടന കണക്കുകൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്താകെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാപാർട്ടികളും ആകെ 60,000 കോടി രൂപയാണ് ചെലവഴിച്ചത്.
ഇതിൽ 45 ശതമാനവും ബിജെപിയുടെ ചെലവിൽ എഴുതപ്പെട്ടതായിരുന്നു. ബിജെപിക്ക് ആരാണ് ഫണ്ടിംഗ് നടത്തിയതെന്നു വെളിപ്പെടുത്തണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.