ന്യൂഡല്‍ഹി: ഏറെ അനശ്ചിതത്വത്തിനൊടുവില്‍ പത്തനംതിട്ട സീറ്റിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ബിജെപി. കെ. സുരേന്ദ്രന് പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്ഥികുമെന്നാണ് ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സുരേന്ദ്രന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിനും ആശ്വാസമായി. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മണ്ഡലത്തില്‍ സുരേന്ദ്രന് തന്നെയാണ് അനുയോജ്യനായ സ്ഥാനാര്‍ഥിയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു.
ആര്‍എസ്എസിന്റെ ഇടപെടലാണ് കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുന്നതില്‍ നിര്‍ണായകമായത്. അയ്യപ്പഭക്തരുടെ വികാരം സുരേന്ദ്രന് അനൂകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ആര്‍എസ്എസ് സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടത്.പത്തനംതിട്ട സീറ്റിനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള, എംടി രമേശ്, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരെല്ലാം രംഗത്തുണ്ടായിരുന്നെങ്കിലും അവസാനം മത്സരം ശ്രീധരന് പിള്ളയും സുരേന്ദ്രനും തമ്മിലായി.
സുരേന്ദ്രന്റെ പേര് ഉയര്‍ന്നു കേട്ടപ്പോള്‍ തന്നെ മണ്ഡലത്തില്‍ ചുവരെഴുത്ത് തുടങ്ങിയിരുന്നു. എന്തായാലും ഇനി അതൊന്നും മായ്ക്കേണ്ടതില്ലയെന്ന ആശ്വാസത്തിലാണ് അണികള്‍. സുരേന്ദ്രന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷം അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത് താനാണെന്ന് പി എസ് ശ്രീധരന് പിള്ള പറഞ്ഞു.