ചേർത്തല: പിണറായി ഭരിക്കുന്ന നാട്ടിൽ ജീവിക്കാനുള്ള അവകാശത്തിനായി പോരാടേണ്ട ഗതികേടിലാണ് കേരളീയർ എന്ന് ബിജെപി മധ്യമേഖലാ അധ്യക്ഷൻ നാരായണൻ നമ്പൂതിരി. മഹിളാമോർച്ചയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിതാഭസ്മനിമജ്ജന യാത്രയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാലായിരം പോലീസുകാരെ ചുറ്റും നിർത്തി ഉൗരിപ്പിടിച്ച കത്തികൾക്കിടയിലൂടെ നടന്നിട്ടുണ്ടെന്ന് വമ്പത്തരം പറഞ്ഞ പിണറായിയുടെ ഇരട്ടച്ചങ്ക് മലയാളികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയൊരു രാഷ്ട്രീയ കൊലപാതകം കേരളത്തിൽ നടത്താൻ സിപിഎമ്മിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ സെക്രട്ടറി സുമി ഷിബു അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ രേണു സുരേഷ്, നിവേദിത, പ്രഫ.വി.ടി രമ,റീബാ വർക്കി, മനോ·ണി പത്മനാഭൻ,വെള്ളിയാകുളം പരമേശ്വരൻ, എൽ. പത്മകുമാർ, സാനു സുധീന്ദ്രൻ, പെരുന്പളം ജയകുമാർ എന്നിവർ പ്രസംഗിച്ചു.