കോഴിക്കോട്: തൃശൂര്‍ പൂരം “ഏറ്റെടുത്ത്’ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭക്തരുടെ പിന്തുണയ്ക്കായി ബിജെപി രംഗത്ത്. ശബരിമലയിലെ ഭക്തജന വേട്ടയെ ഓര്‍മിച്ച് പ്രചാരണം കടുപ്പിക്കാനൊരുങ്ങിയ ബിജെപി തൃശൂര്‍ പൂരവും വീണു കിട്ടിയ സുവര്‍ണാവസരമായി ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ബിജെപി ഭക്തര്ക്കൊപ്പുമുണ്ടെന്ന സന്ദേശവുമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെ തൃശൂര്‍പൂരവും ബിജെപി നിലപാടും വൈറലായി മാറിയിരിക്കുകയാണ്.
“ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ട്, പാരമ്പര്യപൊലിമയോടെ തൃശൂര്‍ പൂരവും അനുബന്ധ ചടങ്ങുകളും സംഘടിപ്പിക്കുക എന്നത് വിശ്വാസികളുടെ അവകാശമാണ്.
രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും മറ്റു സര്‍ക്കാര്‍ പരിപാടികള്‍ക്കും ബാധകമല്ലാത്ത കോവിഡ് പ്രോട്ടോകോള്‍ ക്ഷേത്രോത്സവങ്ങളില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് ബാലിശമായ നടപടിയായേ കാണാനാകൂ.ഷോപ്പിംഗ് മാളുകളും സിനിമാ തിയേറ്ററുകളും തുറന്ന് പ്രവര്‍ത്തിക്കുന്ന നാട്ടില്‍ പൂരവും, അനുബന്ധ എക്സിബിഷനും നടത്താം.’
എന്നുമാണ് ബിജെപി പ്രചരിപ്പിക്കുന്നത്.അതേസമയം തൃശൂര്‍ പുരം തെരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണ ആയുധമാക്കുമെന്നതിനാല്‍ ഇതിനുള്ള പ്രതിരോധവും സര്‍ക്കാര്‍ തീര്‍ക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി പൂരം നടത്തിപ്പിന്റെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കടുംപിടുത്തത്തില്‍ നിന്ന് അയഞ്ഞിട്ടുണ്ട്. പൂരം പ്രദര്‍ശനവും പൂരചടങ്ങുകളും നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.