ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ പ്ര​വേ​ശി​ച്ച​തി​ൽ ശ​ബ​രി​മ​ല ​ക​ർ​മ​സ​മി​തി​യു​ടെ പ്ര​തി​ഷേ​ധം; ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും ക​ട​ക​ള​ട​പ്പി​ച്ചു; സ്വ​രാ​ജ് റൗ​ണ്ടി​ൽ പോ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളും

സ്വ​ന്തം ലേ​ഖ​ക​ൻ​മാ​ർ
തൃ​ശൂ​ർ: ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ പ്ര​വേ​ശി​ച്ച് ദ​ർ​ശ​നം ന​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൃ​ശൂ​ർ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ സ്വ​രാ​ജ് റൗ​ണ്ടി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​നി​ടെ പോ​ലീ​സു​മാ​യി പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

നാ​യ്ക്ക​നാ​ലി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​പ്ര​ക​ട​നം സ്വ​രാ​ജ് റൗ​ണ്ട് ചു​റ്റി വ​രു​ന്ന​തി​നി​ടെ റൗ​ണ്ടി​ലെ പ​ല​ഭാ​ഗ​ത്തു​മു​ണ്ടാ​യി​രു​ന്ന ബാ​രി​ക്കേ​ഡു​ക​ൾ ത​ള്ളി​യി​ട്ടു. പാ​റ​മേ​ക്കാ​വ് ജം​ഗ്ഷ​നി​ൽ റോ​ഡി​ലെ ബാ​രി​ക്കേ​ഡു​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ക​ർ​ക്കാ​നും ത​ള്ളി​യി​ടാ​നും ശ്ര​മി​ക്കു​ന്ന​ത് ഷൂ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് വീ​ഡി​യോ​ഗ്രാ​ഫ​ർ​ക്കു നേ​രെ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ക്കാ​ർ ക​യ്യേ​റ്റ​ത്തി​ന് മു​തി​ർ​ന്നു.

പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ൻ പ്ര​തി​ഷേ​ധ​ക്കാ​ർ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. തു​ട​ർ​ന്ന് പ്ര​ക​ട​നം തെ​ക്കേ​ഗോ​പു​ര​ന​ട​യ്ക്കു സ​മീ​പ​മെ​ത്തി സ്വ​രാ​ജ് റൗ​ണ്ടി​ൽ കു​ത്തി​യി​രു​ന്ന് ഉ​പ​രോ​ധം ന​ട​ത്തി. പോ​ലീ​സി​വ​രെ നീ​ക്കം ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും വ​ട​ക്കാ​ഞ്ചേ​രി​യി​ലും, മാളയിലും, ഗുരുവായൂരും ക​ട​ക​ൾ അ​ട​പ്പി​ച്ചു.

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. ന​ഗ​രം ചെ​റി​യ തോ​തി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലാ​ണ്.

ഗു​രു​വാ​യൂ​രി​ൽ മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ മ​ന്ത്രി ക​ട​കം​പി​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ ശ്ര​മി​ച്ചു. മ​ന്ത്രി​ക്കെ​തി​രെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​നും ത​ട​യാ​നും ര​ണ്ടി​ട​ത്ത് ശ്ര​മം ന​ട​ന്നു. പ്ര​വ​ർ​ത്ത​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് നീ​ക്കി. യു​വ​മോ​ർ​ച്ച ജി​ല്ല പ്ര​സി​ഡ​ന്‍റ് പി.​ഗോ​പി​നാ​ഥ​നെ അ​റ​സ്റ്റു ചെ​യ്തു.

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ബി​ജെ​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം അ​ക്ര​മാ​സ​ക്ത​മാ​യി. ക​ട​ക​ൾ അ​ട​പ്പി​ച്ചു. അ​ട​യ്ക്കാ​ൻ വി​സ​മ്മ​തി​ച്ച ക​ട​ക​ൾ​ക്കു നേ​രെ അ​ക്ര​മ​മു​ണ്ടാ​യി. ബ​സു​ക​ളും ത​ട​ഞ്ഞു. ബ​സു​ക​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണം ന​ട​ന്നു.

Related posts