ഭോപ്പാൽ: ആത്മീയാചാര്യൻ ആദിശങ്കരന്റെ 2,000 കോടിയുടെ പുതിയ പ്രതിമ നിർമിക്കാനൊരുങ്ങി മധ്യപ്രദേശിലെ ബിജെപി സർക്കാർ. 108 അടി ഉയരമുള്ള പ്രതിമ നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയവും നിർമിക്കും.
അതേസമയം, പദ്ധതിക്കെതിരേ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. സംസ്ഥാനം 2.5 ലക്ഷം കോടിയുടെ കടത്തിൽ പെട്ട് നില്ക്കുമ്പോൾ ഇങ്ങനൊരു പ്രതിമയുടെ ആവശ്യമെന്തിനാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവർ ചോദിക്കുന്നത്.
സംസ്ഥാന ബജറ്റിനെക്കാളും വലിയ കടമാണ് നിലവിലുള്ളത്. സംസ്ഥാന ബജറ്റിലെ തുക 2.41 ലക്ഷം കോടിയും സംസ്ഥാനത്തിന്റെ പൊതുകടം 2.56 ലക്ഷം കോടിയുമാണ്. സംസ്ഥാനത്തിലെ ഒരോ ആളുടെയും പ്രതിശീര്‍ഷകടം 34,000 രൂപയാണെന്നുമാണ് കണക്കുകൾ.