കൊടുങ്ങല്ലൂർ: കൊലപാതക ശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപിക്കാരൻ അറസ്റ്റിൽ. മതിലകം ഭജന മഠം ബീച്ചിൽ ഹാച്ചറി ഭാഗത്തുവച്ച് കഴിഞ്ഞ 26ന് പെരിഞ്ഞനം സ്വദേശി രാമത്ത് തിലകനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇളയാരംപുരയ്ക്കൽ രാഹുൽ രാജിനെ അറസ്റ്റ് ചെയ്തത്. ബിജെപി പ്രവർത്തകനായ ഇയാൾ പത്തിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ വി.സി.ബിജുകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മനു വി.നായർ, മുഹമ്മദ് അഷറഫ്, ഗോപി, അനൂപ്, സെബി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്.