തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യഗ്രഹം ഇന്ന് പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭനാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
നേരത്തെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനായിരുന്നു നിരാഹാരം അനുഷ്ഠിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് സി.കെ.പത്മനാഭൻ നിരാഹാരം ആരംഭിച്ചത്.