കോഴിക്കോട്: വഴിതടയല്‍ സമരത്തിന് യുവാക്കള്‍ പിന്മാറാന് കാരണം നിയമക്കുരുക്ക് ഭയന്ന്. സര്‍ക്കാര്‍ ജോലിയും വിദേശയാത്രയും ഉള്‍പ്പെടെ അനിശ്ചിതത്വത്തിലാവുമെന്ന ഭീതിയെ തുടര്‍ന്നാണ് പലരും സമരത്തിനിറങ്ങാത്തത്.
പോലീസുള്‍പ്പെടെയുള്ള മറ്റു യൂണിഫോം സേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ക്രിമിനല്‍കേസുണ്ടെങ്കില്‍ അത് പ്രതികൂലമായി ബാധിക്കും. വിദേശത്തേക്ക് ജോലിയ്ക്കുപോവാനും ഇത് തടസമാവും. ഇക്കാരണങ്ങളാണ് യുവാക്കളെ സമരത്തില്‍നിന്ന് പിന്‍വലിക്കാന്‍ പ്രധാനകാരണം.
കേസ് നടത്തിപ്പ് പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങളാണ് കാത്തിരിക്കേണ്ടത്. ഇതിനുള്ള പണച്ചിലവ് വേറെയും വേണ്ടിവരും. ഇതോടെ സമരവീര്യമെല്ലാം മനസില്‍ സൂക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് സമരത്തിന് ക്ഷണിക്കാനെത്തിയ നേതാക്കളെ പലരും തിരിച്ചയയ്ക്കുന്നത്.