പെ​രു​മാ​റ്റ ദൂ​ഷ്യത്തെ തുടർന്ന് തൊടുപുഴ യിലെ ബി​ജെ​പി നേതാക്കൾക്കെതിരേ ന​ട​പ​ടി; ഇരുവരേയും സംഘടനാ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കി

തൊ​​ടു​​പു​​ഴ: പെ​​രു​​മാ​​റ്റ ദൂ​​ഷ്യ​​ത്തി​​ന്‍റെ പേ​​രി​​ൽ ബി​​ജെ​​പി തൊ​​ടു​​പു​​ഴ നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യി​​ലെ ര​​ണ്ടു പ്ര​​ധാ​​ന ഭാ​​ര​​വാ​​ഹി​​ക​​ൾ​​ക്കെ​​തി​​രേ ന​​ട​​പ​​ടി. അ​​നാ​​ശാ​​സ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ന്നു എ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​രു​​വ​​രെ​​യും സം​​ഘ​​ട​​നാ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ങ്ങ​​ളി​​ൽ​നി​​ന്നു നീ​​ക്കം​ചെ​​യ്യാ​​ൻ പാ​​ർ​​ട്ടി നേ​​തൃ​​ത്വം തീ​​രു​​മാ​​നി​​ച്ചു.

ഇ​​വ​​ർ​​ക്കെ​​തി​​രേ ഗു​​രു​​ത​​ര​​മാ​​യ ആ​​രോ​​പ​​ണം ക​​മ്മി​​റ്റി​​യി​​ലെ ഭൂ​​രി​​ഭാ​​ഗം അം​​ഗ​​ങ്ങ​​ളും ഉ​​ന്ന​​യി​​ച്ച​​തി​​ന്‍റെ​​യും സം​​സ്ഥാ​​ന ക​​മ്മി​​റ്റി​ക്കു ല​​ഭി​​ച്ച പ​​രാ​​തി​​ക​​ളു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​ന്വേ​​ഷി​​ക്കാ​​ൻ പാ​​ർ​​ട്ടി നേ​​തൃ​​ത്വം ക​​മ്മീ​​ഷ​​നെ നി​​യോ​​ഗി​​ച്ചി​​രു​​ന്നു.

Related posts