തൃശൂർ: ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗവും ഭാരവാഹി യോഗവും തൃശുരിൽ. ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ നേതൃത്വത്തിലാണ് യോഗം. ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള സമവായ ചർച്ചകളും യോഗത്തിൽ തുടരും.
കുമ്മനം രാജശേഖരൻ സ്ഥാനമൊഴിഞ്ഞശേഷം പുതിയ അധ്യക്ഷനായുള്ള ചർച്ചകൾ സജീവമായിരുന്നു. കെ. സുരേന്ദ്രൻ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് ഉയർന്നുവന്നിരിക്കുന്നത്.
വി. മുരളീധരൻ, എം.ടി. രമേശ്, കെ. സുരേന്ദ്രൻ, ഒ. രാജഗോപാൽ, ശോഭ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ പി.കെ. കൃഷ്ണദാസ് യോഗത്തിന് എത്തിയിട്ടില്ല.