തിരുവനനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിക്ക് കെട്ടിയിറക്കുന്ന സ്ഥാനാർഥി ഉണ്ടാകില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.
ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ജനസമ്മതി നേടിയ നേതാവായിരിക്കും തിരുവനന്തപുരത്ത് മത്സരിക്കുകയെന്നും ഒരു സർപ്രൈസ് സ്ഥാനാർഥി ആവില്ലെന്നും സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ കുമ്മനം പറഞ്ഞു.
അയോധ്യ ഉയർത്തിയ രാമവികാരം കേരളത്തിലും അലയടിക്കും. കേരളത്തിൽ അയോധ്യ വോട്ടാകും. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇത്തവണ ബിജെപിക്കൊപ്പമുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്.
ബിജെപിയുടെ പദയാത്രക്ക് വലിയ സ്വീകരണമാണ് ക്രൈസ്തവവിഭാഗങ്ങളിൽനിന്നു കിട്ടിയത്. കേരളത്തിൽ ക്രൈസ്തവ പുരോഹിതർക്കെതിരെ നിരന്തരം കേസുകളെടുക്കുകയാണ് സംസ്ഥാന സർക്കാർ.
സമുദായം നേരിടുന്ന അവഗണന തിരിച്ചറിയുന്ന ക്രൈസ്തവർ ബിജെപിക്കൊപ്പം നിൽക്കും- കുമ്മനം രാജശേഖരൻ പറഞ്ഞു.