സംഘപരിവാറിനെ ന്യായീകരിച്ചും പുകഴ്ത്തിയും വീഡിയോ ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ വൈറലായ വ്യക്തിയാണ് ശ്രീജിത്തം പന്തളം. പന്തളംജിയ്ക്കുശേഷം ബിജെപി സര്‍ക്കാരിനെയും ഇന്ധന വിലക്കയറ്റത്തെയും ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷിബുലാല്‍ എന്ന വ്യക്തി.
‘മോദിജിയും മന്‍മോഹനും തമ്മിലുള്ള വ്യത്യാസം എന്ത്? മോദിജിയുടെ സാമ്പത്തിക പരോഷ്‌കരങ്ങള്‍ കൊണ്ടുവന്ന മാറ്റം എന്താണ്? എന്നിവ വിശദീകരിക്കുന്ന സംഘപുത്രന്‍ ‘പ്രഹാര്‍ ഷിബുലാല്‍ജിയുടെ വിഡിയോ വൈറല്‍ ആകുന്നു…!’ എന്ന തലക്കെട്ടോടെ സഞ്ജീവിനി ഉള്‍പ്പെടെയുളള ട്രോള്‍ പേജുകള്‍ വിഡിയോ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണ്.
തുടക്കം കേള്‍ക്കുമ്പോള്‍ ഇദ്ദേഹമൊരു സംഘപരിവാര്‍ അനുഭാവിയാണെന്ന തോന്നലുണ്ടാകാമെങ്കിലും പോകപ്പോകെ ബിജെപിയെ ട്രോളിയാണ് ഇദ്ദേഹം സംസാരിക്കുന്നതെന്ന് വ്യക്തമാകും. അതിവേഗമാണ് ഷിബുലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പചരിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സംഘപരിവാര്‍ അനുഭാവി എന്ന് തെറ്റിദ്ധരിച്ച് ഇദ്ദേഹത്തെ വിമര്‍ശിക്കുന്നവരുമുണ്ട്. ഇങ്ങനെയൊക്കെ ട്രോളാമോ എന്നാണ് പലരും ഷിബുലാലിനോട് ചോദിക്കുന്നത്.