വന്‍കിട കോര്‍പ്പറേറ്റുകളെ പോലും പരാജയപ്പെടുത്തി, രാജ്യത്ത് ടിവി പരസ്യങ്ങളുടെ കാര്യത്തില്‍ ബിജെപി ഒന്നാമതെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.
ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (BARC) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് ഈ വിവരം. കോര്‍പറേറ്റ് കമ്പനികളെ പോലും കടത്തിവെട്ടിയാണ് ബി.ജെ.പി ഒന്നാമത് എത്തിയിരിക്കുന്നതാണെന്നാണ് ബാര്‍ക്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഹിന്ദുസ്ഥാന്‍ ലിവര്‍, ആമസോണ്‍, നെറ്റ്ഫ്ളിക്സ്, ട്രിവാഗോ, ഡെറ്റോള്‍, ആമസോണ്‍ തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളെല്ലാം ബി.ജെ.പിയുടെ പരസ്യങ്ങള്‍ക്ക് പിന്നിലാണ്. നവംബര്‍ പത്തുമുതല്‍ പതിനാറ് വരെ നല്‍കിയ പരസ്യങ്ങളുടെ അടിസ്ഥാനത്തിലാണിത്.
കോണ്‍ഗ്രസിന് ആദ്യ പത്തില്‍ പോലും സ്ഥാനമില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. അതേസമയം ബി.ജെ.പിയുടെ ടി.വി പ്രചരണ തന്ത്രത്തെ പറ്റി പ്രതികരിക്കാന്‍ ബി.ജെ.പി മീഡിയാ സെല്‍ നേതാവ് അനില്‍ ബലൂനി തയ്യാറായിട്ടുമില്ല. പത്തു വര്‍ഷം ഭരിച്ച സമയത്ത് കോണ്‍ഗ്രസ് ചെലവാക്കിയതിന്റെ പലമടങ്ങ് തുകയാണ് നാല് വര്‍ഷം കൊണ്ട് പരസ്യങ്ങള്‍ക്കായി ബിജെപി സര്‍ക്കാര്‍ ചെലവഴിച്ചതെന്ന റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തു വന്നത്.