തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനം ഇന്ന് സമരചൂടിൽ. ബിജെപിയും യൂത്ത് കോണ്‍ഗ്രസും സമരപരിപാടികൾ ശക്തമാക്കിയതോടെ തലസ്ഥാനത്ത് ഇന്ന് പോലീസ് ഗതാഗത നിയന്ത്രണം ഏർ്പ്പെടുത്തി. ബിജെപിയുടെ സെക്രട്ടേറിയറ്റ് ഉപരോധം ഇന്ന് രാവിലെ ഏഴു മണിയോടെ ആരംഭിച്ചു.
സെക്രട്ടേറിയറ്റിലെ മൂന്ന് ഗേറ്റുകളും ബിജെപി പ്രവർത്തകർ ഉപരോധിച്ചു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും പ്രക്ഷോഭ രംഗത്തുണ്ട്. തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തുന്നുണ്ട്. സമപപരിപാടികളെയും ഉപരോധത്തെയും നേരിടാൻ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.