ന്യൂഡൽഹി: കേരളത്തിലെ ബിജെപി സ്ഥാനാർഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ലെന്ന് സൂചന. ഉത്തരേന്ത്യയിൽ ഇന്നു ഹോളി ആയതിനാൽ പട്ടിക വെള്ളിയാഴ്ച പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് നേതാക്കൾ നൽകുന്ന വിവരം.
പത്തനംതിട്ട സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയത്. ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പത്തനംതിട്ടയിൽ കെ. സുരേന്ദ്രനെ മത്സരിപ്പിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനം എടുത്തിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ 14 സീറ്റുകളിലും ബിഡിജെഎസ് അഞ്ചു സീറ്റുകളിലുമാണ് മത്സരിക്കുന്നത്. കോട്ടയം സീറ്റിൽ കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് മത്സരിക്കും.