ചൊങ്കൊടിക്ക് പകരം കാവിയണിഞ്ഞ ത്രിപുരയില്‍ സിപിഎമ്മിന് രക്ഷയില്ല. ബിജെപിയിലേക്ക് സിപിഎമ്മുകാര്‍ കൂടുമാറിയതോടെ മോഹന്‍പൂര്‍ മുനിസിപ്പാലിറ്റിയും ബിജെപിക്ക് സ്വന്തം. സിപിഎം അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് കോര്പ്പറേഷന് ബിജെപിക്ക് നേടാനായത്.
സിപിഎമ്മിന്റെ എട്ടു പ്രതിനിധികളാണ് ബിജെപിയില്‍ ചേര്‍ന്നത്. കാലാചര, രംഗചര, മോഹിനിപൂര് എന്നിവിടങ്ങളിലെ 10-12 പഞ്ചായത്ത് മെമ്പര്‍മാരും സിപിഐ വിട്ട് ബിജെപിയില്‍ ചേരും. മന്ത്രി രത്തന്‍ ലാല്‍ നാഥ് പുതുതായി എത്തുന്ന അംഗങ്ങളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ഇരുപത്തിയഞ്ചു വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് എന്‍ഡിഎ സഖ്യം അധികാരത്തിലെത്തിയിരുന്നു