തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുക്കാതെ പി.കെ. കൃഷ്ണദാസ് പക്ഷം. ഇന്നലെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ കൃഷ്ണദാസിനെക്കൂടാതെ എം.ടി. രമേശും എ.എൻ. രാധാകൃഷ്ണനും പങ്കെടുത്തില്ല.
കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ ശോഭ സുരേന്ദ്രൻ യോഗത്തിൽ വിമർശനം ഉന്നയിച്ചു. ആലപ്പുഴയിൽ സ്ഥാനാർഥിയായ തനിക്കെതിരേ മുരളീധരൻപ്രവർത്തിച്ചതായുള്ള വിവരം പാർട്ടി പ്രവർത്തകരിൽനിന്നു ലഭിച്ചുവെന്നായിരുന്നു ശോഭയുടെ ആരോപണം.
എന്നാൽ കൂടുതൽ ചർച്ചയ്ക്കു പ്രകാശ് ജാവദേക്കർ അനുമതി നൽകിയില്ല. ഇടതുമുന്നണി കണ്‍വീനർ ഇ.പി. ജയരാജനെ ജാവദേക്കർ കണ്ട വിവാദം ചർച്ചയായില്ല. എന്നാൽ പാർട്ടി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ വാർത്തയാകുന്നതിലുള്ള നീരസം അദ്ദേഹം യോഗത്തിൽ പ്രകടിപ്പിച്ചു.