‘നി​ങ്ങ​ളു​ടെ വോ​ട്ടി​ല്‍ ആ​ഘോ​ഷ​മു​ണ്ടാ​കേ​ണ്ട​ത് ഇ​ന്ത്യ​യി​ലോ പാ​ക്കി​സ്താ​നി​ലോ?’; വി​വാ​ദ പ​ര​സ്യ​വു​മാ​യി ബി​ജെ​പി; വിമർശിച്ച് കോൺഗ്രസ്

മും​ബൈ: വി​വാ​ദ പ​ത്ര പ​ര​സ്യ​വു​മാ​യി ബി​ജെ​പി. ‘നി​ങ്ങ​ളു​ടെ വോ​ട്ടി​ല്‍ ‘ആ​ഘോ​ഷ​മു​ണ്ടാ​കേ​ണ്ട​ത് ഇ​ന്ത്യ​യി​ലോ പാ​ക്കി​സ്താ​നി​ലോ?’ എ​ന്ന വാ​ച​ക​ങ്ങ​ളോ​ടെ മ​റാ​ഠി ഭാ​ഷ​യി​ലു​ള്ള ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​മാ​ണ് വി​വാ​ദ​മാ​യ​ത്.

ഇ​തി​നെ​തി​രേ കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ് ബി​ജെ​പി പ​ര​സ്യ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. പ​ര​സ്യം അ​ച്ച​ടി​ച്ച പ​ത്ര​ങ്ങ​ളും കു​റ്റ​ക്കാ​രാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സ്വ​മേ​ധ​യാ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കാ​ര​മു​ണ്ടെ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​തി​ക​രി​ച്ചു.

ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​ങ്ങ​ൾ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചും വ​ർ​ഗീ​യ ചേ​രി​തി​രി​വ് പ​ര​ത്തു​ന്നു എ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ച് മ​ഹാ​രാ​ഷ്ട്ര പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ എ​സ്. ചൊ​ക്ക​ലിം​ഗ​ത്തി​ന് പ​രാ​തി ന​ൽ​കി. മേ​യ് അ​ഞ്ചി​ന് ബി​ജെ​പി ന​ൽ​കി​യ പ​ര​സ്യ​ത്തി​ന്‍റെ പ​ക​ർ​പ്പും പ​രാ​തി​ക്കൊ​പ്പം കോ​ൺ​ഗ്ര​സ് ചേ​ർ​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment