കോൽക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം നാല് മാസങ്ങള്‍ക്ക് ശേഷം സംസ്കരിച്ചു.
മേയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിജിത്ത് എന്നയാളുടെ മൃതദേഹമാണ് മാസങ്ങള്‍ക്ക് ശേഷം സംസ്കരിച്ചത്.
തൃണമൂല്‍ പ്രവര്‍ത്തകര്‍ അഭിജിത്തിന്റെ വീട്ടില്‍ കയറിയാണ് ആക്രമണം നടത്തിയത്. അഭിജിത്തിന്റെ മൃതദേഹം രണ്ടുതവണ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും തിരിച്ചറിയാന്‍ സാധിക്കാതിരുന്നതിനാല്‍ സംസ്കരിച്ചിരുന്നില്ല.
ജൂലൈയില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് ഡിഎന്‍എ പരിശോധന നടത്താന്‍ ഉത്തരവിടുകയായിരുന്നു.
പരിശോധനയ്ക്കൊടുവിലാണ് മൃതദേഹം അഭിജിത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. എന്‍ആര്‍എസ് മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്.
അതേസമയം മൃതദേഹം കൈമാറ്റം ചെയ്യുന്നതിനിടെ ചെറിയ തോതില്‍ സംഘര്‍ഷവും നടന്നു.