തിരുവനന്തപുരം: കേരളത്തിലെ ഭൂരിപക്ഷം ബിജെപി നേതാക്കള്‍ക്കും ചില പരിവാര്‍ നേതാക്കള്‍ക്കും കേന്ദ്രഭരണത്തിന്റെ ഗുണഫലങ്ങളുടെ പങ്കുപറ്റുന്നതില്‍ മാത്രമാണ് താല്പര്യമെന്ന് പി.എസ്. ശ്രീധരന്‍പിള്ള.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനു നൽകിയ റിപ്പോർട്ടിലാണ് മിസോറം ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയുടെ പരാമർശം.
2019- ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ ജയിക്കാമായിരുന്നു. ചില നേതാക്കളുടെ ഉദാസീന മനോഭാവം കാരണമാണ് സീറ്റു കിട്ടാതെ പോയത്.
എന്‍ഡിഎയ്ക്ക് മൂന്നുശതമാനം വോട്ടു കുറഞ്ഞു. എൽഡിഎഫിന് മൂന്നു ശതമാനം വോട്ടുകൂടിയപ്പോള്‍ യുഡിഎഫിനും ഒരുശതമാനം വോട്ട് വർധിച്ചു.
90 സീറ്റുകളില്‍ ബിജെപി വോട്ടു വിറ്റെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഗൗരവമുള്ളതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.