ന്യൂഡൽഹി: ബിജെപിയുടെ വിജയത്തിനായി ഫേസ്ബുക്ക് സഹായം ചെയ്തെന്ന് റിപ്പോർട്ട്. ബിജെപി അനുകൂല പേജുകൾ കൂടുതൽ ആളുകളിലേക്ക് എത്തിച്ചും, ബിജെപി വിരുദ്ധ പേജുകൾ നീക്കിയുമാണ് ഫേസ്ബുക്ക് സഹായിച്ചത്.
ബിജെപിയെ വിമർശിച്ചിരുന്ന 14 പേജുകൾ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഫേസ്ബുക്ക് നീക്കം ചെയ്തെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി നൽകിയ 44 പേജുകളുടെ ലിസ്റ്റിൽ നിന്നും 14 പേജുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
We hate BJP (ഞങ്ങൾ ബിജെപിയെ വെറുക്കുന്നു), വ്യാജ വാർത്തകളിലെ സത്യം വെളിപ്പെടുത്തിയിരുന്ന The Truth of Gujarat (ഗുജറാത്തിന്റെ സത്യം) തുടങ്ങിയ പേജുകളാണ് ഫേസ്ബുക്ക് ബിജെപി നിർദേശത്തെത്തുടർന്ന് നീക്കം ചെയ്തത്.
അതേസമയം 2014ലെ തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോദിയെ ഫേസ്ബുക്ക് സഹായിച്ചെന്ന് റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. വാൾ സ്ട്രീറ്റ് ജേർണൽ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. നമ്മൾ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്രചാരണത്തിന് തിരി കൊളുത്തി. പിന്നെ നടന്നത് ചരിത്രം എന്നായിരുന്നു അങ്കി ദാസിന്റെ വാക്കുകൾ.
ഫേസ്ബുക്ക് ജീവക്കാരുടെ ആഭ്യന്തര ചാറ്റിലായിരുന്നു മേധാവിയുടെ പ്രതികരണം. അതേസമയം പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരെയും അപമാനിക്കാൻ ഫേസ്ബുക്കിലെ ചില ജീവക്കാർ ശ്രമിക്കുന്നതായി ബിജെപി ആരോപിച്ചു.
ഇക്കാര്യത്തിൽ ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് കത്തയച്ചതായും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു. വിദ്വേഷ പ്രചാരണത്തിൽ ബിജെപിയെ സഹായിച്ചുവെന്ന ആക്ഷേപത്തിൽ ഇന്ന് നടക്കുന്ന സമിതി സിറ്റിംഗിൽ ഹാജരാകാൻ ഫേസ്ബുക്ക് ഇന്ത്യ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.