ഡെറാഡൂൺ: ഓക്സിജൻ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗം പശുവാണെന്ന് ഉത്തരാണ്ഡിലെ ബിജെപി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. പശുവിനെ തടവിയാൽ ശ്വാസതടസം മാറുമെന്നും അദ്ദേഹം പറഞ്ഞു. ഡെറാഡൂണിൽ ഒരു പൊതുപരിപാടിക്കിടെയാണ് മുഖ്യമന്ത്രി മണ്ടത്തരം വിളമ്പിയത്. പശുവിൻ പാലിന്റെയും ഗോമൂത്രത്തിന്റെയും ഔഷധഗുണത്തെ കുറിച്ചും റാവത്ത് പരിപാടിയിൽ വാചാലനായി.
പശു ഓക്സിജൻ ശ്വസിക്കുക മാത്രമല്ല. പുറത്തുവിടുകയും ചെയ്യുന്നു. പശുവിനെ തടവിയാൽ ശ്വാസതടസങ്ങൾ മാറും. അതുപോലെ പശുവിന്റെ സമീപത്ത് താമസിക്കുന്നത് ക്ഷയരോഗം മാറാന്‍ സഹായിക്കുമെന്നും റാവത്ത് പറഞ്ഞു. റാവത്തിന്റെ മണ്ടത്തരം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി.
നേരത്തെ സംസ്ഥാന ബിജെപി അധ്യക്ഷൻ അജയ് ഭട്ടും മണ്ടത്തര പ്രസ്താവന നടത്തിയിരുന്നു. ബാഗേശ്വർ ജില്ലയിലെ ഗരുദ് ഗംഗ എന്ന നദിയിലെ വെള്ളം കുടിച്ചാൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ ഇല്ലാതെ സുഖപ്രസവം സാധ്യമാകുമെന്നായിരുന്നു അജയ് ഭട്ടിന്റെ കണ്ടെത്തൽ.