ഭോപ്പാൽ: രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ കൂപ്പുകുത്തിയത് 1947 ഓഗസ്റ്റ് 15ന് ജവഹർലാൽ നെഹ്റു ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിനു പിന്നാലെയാണെന്നു മധ്യപ്രദേശ് മെഡിക്കൽ വിദ്യാ ഭ്യാസമന്ത്രിയും ബിജെപി നേതാവുമായ വിശ്വാസ് സാരംഗ്.
രാജ്യത്ത് പണപ്പെരുപ്പം ഒന്നോ രണ്ടോ ദിവസംകൊണ്ടുണ്ടായതല്ല, സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വിലക്കയറ്റവും മറ്റു പ്രശ്നങ്ങളും നെഹ്റു കുടുംബം മനഃപൂർവം സൃഷ്ടിച്ചതാണെന്നും ബിജെപി നേതാവുകൂടിയായ വിശ്വാസ് പറഞ്ഞു.
നരേന്ദ്രമോദി സർക്കാർ ഏഴുവർഷംകൊണ്ടു സന്പദ്വ്യവസ്ഥ ശക്തിപ്പെടുത്തിയെന്നും സാംരഗ് കൂട്ടിച്ചേർത്തു.