അഹമ്മദാബാദ്: കുടിവെള്ള ക്ഷാമ പ്രശ്നം അറിയിക്കാനെത്തിയ സ്ത്രീയെ റോഡിലിട്ട് ചവിട്ടിയ സംഭവത്തിൽ ക്ഷമ ചോദിച്ച് ബിജെപി എംഎൽഎ. 22 വർഷത്തെ തന്റെ സജീവ രാഷ്ട്രീയ ജീവിതത്തിനിടയിലെ ആദ്യത്തെ സംഭവമാണിതെന്ന് ബൽറാം തവാനി പറഞ്ഞു.
എംഎൽഎയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ട മർദനമേറ്റ സ്ത്രീ എംഎൽഎയുടെ കൈയിൽ രാഖി കെട്ടിക്കൊടുത്തു. ഇവർ എംഎൽഎയ്ക്കു മധുരം നൽകുകയും ചെയ്തു. ഗുജറാത്തിലെ നരോദ മണ്ഡലത്തിലെ എംഎൽഎയാണ് ബൽറാം തവാനി.
പരാതി നൽകാൻ ഓഫീസിലെത്തിയ എൻസിപി അംഗമായ വാർഡ് മെന്പറെയാണ് ആൾക്കൂട്ടം നോക്കി നിൽക്കെ തവാനി മർദിച്ചത്. പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണെന്നും പരിഹാരം കാണമെന്നുമുള്ള നിവേദനവുമായാണ് വനിതാ വാർഡ് മെന്പർ എംഎൽഎയെ കാണാനെത്തിയത്. എന്നാൽ ഒരു കാരണവുമില്ലാതെ ബൽറാം തവാനി യുവതിയെയും ഭർത്താവിനെയും മർദിക്കുകയായിരുന്നു. എംഎൽഎയുടെ അനുയായികളും ഇവരെ ആക്രമിച്ചു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവം വിവാദമായതോടെ വിശദീകരണവുമായി ബൽറാം തവാനി രംഗത്തെത്തി. തന്നെ ആക്രമിക്കാനാണ് അവർ എത്തിയതെന്നും തനിക്കു നേരെയുണ്ടായ മർദനശ്രമത്തെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു എംഎൽഎയുടെ ആദ്യ വിശദീകരണം.
#WATCH BJP’s Naroda MLA Balram Thawani kicks NCP leader (Kuber Nagar Ward) Nitu Tejwani when she went to his office to meet him over a local issue yesterday. Nitu Tejwani has registered a complaint against the MLA. #Gujarat pic.twitter.com/dNH2Fgo5Vw
— ANI (@ANI) June 3, 2019