ന്യൂഡൽഹി: മരുമകളെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ബിജെപി മുൻ എംഎൽഎ മനോജ് ഷോകീനെതിരെ ഡൽഹി പോലീസ് കേസെടുത്തു. മരുമകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ഡിസംബർ 31 നും ജനുവരി ഒന്നിനുമാണ് കേസിനാസ്പദമായ സംഭവമെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. വ്യാഴാഴ്ചയാണ് യുവതി പോലീസിൽ പരാതി നൽകിയത്.
പുതുവത്സര ആഘോഷത്തിനു ശേഷം മദ്യപിച്ചെത്തിയ മനോജ് ഷോകീർ രാത്രിയിൽ തന്നെ സമീപിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. ഈ സമയം ഭർത്താവ് കൂട്ടുകാർക്കൊപ്പം പുറത്തായിരുന്നു. പ്രതിഷേധിച്ച തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ബഹളം ഉണ്ടാക്കിയാൽ തന്റെ സഹോദരനെ കൊന്നുകളയുമെന്നും മനോജ് ഷോകീർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.