നാഗ്പുർ: മഹാരാഷ്ട്രയിൽ പോലീസുകാരിയോട് മോശമായി സംസാരിച്ച ബിജെപി എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധാര ജില്ലയിലെ തുംസാർ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ചരൺ വാഗ്മേർ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 16 ന് നിർമാണ തൊഴിലാളികൾക്ക് തൊഴിൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിലാണ് എംഎൽഎ വനിതാ പോലീസിനോട് മോശമായി സംസാരിച്ചത്. ചടങ്ങിൽ എംഎൽഎയും പോലീസുകാരിയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിനിടെ പോലീസുകാരിയോട് എംഎൽഎ അസഭ്യം പറയുകയായിരുന്നു.
സംഭവത്തിൽ രണ്ടു ദിവസത്തിനു ശേഷം പോലീസുകാരി തുംസാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.