ഹൈദാരാബാദ്: ഹൈദരാബാദിൽ കൂട്ട മാനഭംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോയും ഷെയർ ചെയ്ത ബിജെപി എംഎൽഎ എം. രഘുനന്ദൻ റാവുവിനെതിരെ ഹൈദാരാബാദ് പോലീസ് കേസെടുത്തു.
ഒരു അഭിഭാഷകന്റെ പരാതിയിലാണു നടപടി. ശനിയാഴ്ചയാണ് അതിജീവിതയുടെ ചിത്രവും വീഡിയോയും ബിജെപി എംഎൽഎ പുറത്തുവിട്ടത്.
പിന്നാലെ ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി. മേയ് 28നാണ് പതിനേഴുകാരി കാറിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയായത്.