ഭോപ്പാൽ: ഇറച്ചിയും പാലും ഒരു കടയിൽ വിൽക്കുന്നതു മതവികാരത്തെ വ്രണപ്പെടുത്തുമെന്ന വാദവുമായി ബിജെപി എംഎൽഎ. മധ്യപ്രദേശിലെ ഹസൂരിൽ നിന്നുള്ള രാമേശ്വർ ശർമയുടേതാണു പരാമർശം.
പശുവിന്റെ പാൽ മതപരമായ അനുഷ്ടാനങ്ങൾക്ക് ഉപയോഗിക്കുന്നതാണ്. വ്രതാനുഷ്ടാനകരും പശുവിൻ പാൽ ഉപയോഗിക്കും. ഇത്തരക്കാരുടെ വികാരമാണു മുട്ടയും പാലും കോഴിയിറച്ചിയും ഒരുമിച്ചു വിൽക്കുന്പോൾ വ്രണപ്പെടുന്നത്. ഈ കടകൾ തമ്മിൽ അകലം വേണം. ഇതിനായി സർക്കാരിന്റെ ഇടപെടൽ വേണമെന്നും രാമേശ്വർ ആവശ്യപ്പെട്ടു.
മധ്യപ്രദേശിൽ പാൽ വിൽക്കാനായി സർക്കാർ പുതിയ കടകൾ തുറന്നതിനു പിന്നാലെയാണ് എംഎൽഎയുടെ പ്രതികരണം. ആദിവാസികൾക്ക് കോഴി ഇറച്ചി ഉൾപ്പെടെയുള്ള തങ്ങളുടെ ഉത്പന്നങ്ങൾ ഈ കടകളിലൂടെ വിറ്റഴിക്കാം. ജനങ്ങൾക്കു ഗുണമേൻമയുള്ള മുട്ടയും പാലും ഇറച്ചിയും ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണു സർക്കാർ പുതിയ പദ്ധതി ആരംഭിച്ചത്.