ഭോപ്പാൽ: മദ്യഷോപ്പ് കല്ലെറിഞ്ഞ് തകര്‍ത്ത് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി.
മധ്യപ്രദേശിലെ ബർഖേദ പഠാനി പ്രദേശത്ത് മദ്യനിരോധനം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് മദ്യശാലയ്ക്ക് നേരെ ഉമാ ഭാരതി കല്ലെറിഞ്ഞത്.
കല്ലെറിയുന്ന ദൃശ്യങ്ങൾ ഉമാ ഭാരതി ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു.
#WATCH | Madhya Pradesh: BJP leader Uma Bharti was seen hurling a brick at a liquor store in Bhopal yesterday, where she had arrived with her supporters.
— ANI (@ANI) March 14, 2022
Earlier this year, she had demanded a liquor ban in the state. pic.twitter.com/OOzHw1Rg9Y
മധ്യപ്രദേശിൽ മദ്യം നിരോധിക്കണമെന്നും അതിനായി സമരം ചെയ്യുമെന്നും ഉമാ ഭാരതി നേരത്തെ വ്യക്തമാക്കിയിരുന്നു.
മദ്യം നിരോധിച്ചില്ലെങ്കിൽ വടികൊണ്ട് തെരുവിലിറങ്ങുമെന്നും അവർ വ്യക്തമാക്കിയിരുന്നു.