തിരുവനന്തപുരം : പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കുമ്മനം രാജശേഖരനും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നു ബിജെപി കേന്ദ്ര നേതൃത്വം.
കേന്ദ്ര നിർദേശത്തെ തുടർന്നു കുമ്മനത്തെ നേമത്തും സുരേന്ദ്രനെ കോന്നിയിലും വി.മുരളീധരനെ കഴക്കൂട്ടത്തും ഉൾപ്പെടുത്തി ജില്ലാ നേതൃത്വം കേരളത്തിലെ ചുമതല കൂടി വഹിക്കുന്ന കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷിയ്ക്കു പട്ടിക കൈമാറി.
ഇന്നു തിരുവനന്തപുരത്തുള്ള കേന്ദ്ര മന്ത്രി അമിത്ഷായെ കൂടി ബോധ്യപ്പെടുത്തിയ ശേഷം പത്തിനു സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണു ഇന്നലെ ചേർന്ന ബിജെപി നേതാക്കളുടെ യോഗത്തിലെടുത്ത ധാരണ.
കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസും വട്ടിയൂർക്കാവിൽ പാർട്ടി ജില്ലാ അധ്യക്ഷൻ വി.വി.രാജേഷും മത്സരിക്കും.
സുരേഷ് ഗോപിയെ തിരുവനന്തപുരത്തു മത്സരിപ്പിക്കണമെന്നു ബിജെപി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ തൃശൂർ പാർട്ടി കമ്മിറ്റി സുരേഷ് ഗോപിയെ തൃശൂരിൽ മത്സരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.
അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒന്നാമനായി ഉൾപ്പെടുത്തിയാണു അവർ പട്ടിക നൽകിയിരിക്കുന്നത്. മെട്രോമാൻ ഇ. ശ്രീധരനെ തൃപ്പുണ്ണിത്തറയിലോ പാലക്കാട്ടോ മത്സരിപ്പിക്കാനാണ് ആലോചന.