മാഹി: നാലു വർഷം മുൻപ് ജാമ്യത്തിലിറങ്ങി ഗൾഫിലേക്ക് കടന്നുകളഞ്ഞ പ്രതിയെ പള്ളുർ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകൻ ചാലക്കര വാണിയങ്കണ്ടിയിൽ സോഡിയാക്കിനെ (26) യാണ് അറസ്റ്റ് ചെയ്തത്.
2016ൽ നടന്ന സിപിഎം-ബിജെപി അക്രമത്തെ തുടർന്നാണ് സോഡിയാക്കിനെ റിമാൻഡ് ചെയ്തിരുന്നത്. ചെമ്പ്ര വായനശാലയ്ക്ക് സമീപം സിപിഎം പ്രവർത്തകൻ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് അക്രമിച്ചതായാണ് കേസ്.
നാട്ടിലെത്തിയ വിവരത്തെ തുടർന്നാണ് ഇയാളെ പള്ളൂർ എസ്ഐ സെന്തിൽ കുമാർ അറസ്റ്റ് ചെയ്തത്. മാഹി കോടതി റിമാൻഡ് ചെയ്തു.