ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ബിജെപി സ്ഥാനാര്‍ഥിയെ ആലിംഗനം ചെയ്തതിന് വനിതാ എഎസ്ഐക്ക് സസ്പെന്ഷന്. ഹൈദരാബാദ് ലോക്സഭ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥി കോംപെല്ലാ മാധവി ലതയ്ക്ക് തെരഞ്ഞെടുപ്പ് റാലിക്കിടെ ഔദ്യോഗിക കുപ്പായത്തില്‍ ഹസ്തദാനവും ആലിംഗനവും നല്‍കിയതിനു സൈദാബാദ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ ഉമാ ദേവിക്കെതിരേയാണു നടപടിയുണ്ടായത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാട്ടി എന്നതാണ് ഉമാ ദേവിക്കെതിരേയുള്ള കുറ്റം. റാലി നടക്കുന്നതിനിടെ എഎസ്ഐ ഉമാ ദേവി ബിജെപി സ്ഥാനാര്‍ഥിയായ കോംപെല്ലാ മാധവി ലതയുടെ അടുത്തെത്തി ഹസ്തദാനം ചെയ്തശേഷം കെട്ടിപ്പിടിക്കുകയായിരുന്നു. ആലിംഗനം ചെയ്തശേഷം ഇരുവരും ചിരിച്ചുകൊണ്ട് കുറച്ചുസമയം സംസാരിക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉമാ ദേവിക്കെതിരേ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും നടപടിയെടുക്കുകയുമായിരുന്നു. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദിന്‍ ഒവൈസിക്കെതിരേയാണ് ഹൈദരാബാദില്‍ കോംപെല്ലാ മാധവി ലത മത്സരിക്കുന്നത്.
ബിആര്‍എസിന്റെ ഗദ്ദം ശ്രീനിവാസ് യാദവ് ആണ് മണ്ഡലത്തിലെ മറ്റൊരു സ്ഥാനാര്‍ഥി. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ 2,82,186 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഒവൈസി വിജയിച്ച മണ്ഡലമാണിത്.