ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരേ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത് ബിജെപി നേതാക്കളുടെ ഗൂഢാലോചനയാണെന്നും വേണുഗോപാൽ.
അഭിമന്യുവിനെ പത്മവ്യൂഹത്തിൽ കുടുക്കിയതു പോലെയാണിത്. നരേന്ദ്രമോദിയെ വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ്.
രാഹുലിനെ ജയിലിലാക്കാനാണ് ബിജെപി നേതാക്കളുടെ ശ്രകം. ലോക്സഭാ അഗത്വം റദ്ദാക്കുമെന്നു ഭീഷണിപ്പെടുത്തുന്നു.
ജനാധിപത്യ സംവിധാനത്തെ ബിജെപി കറുത്ത അധ്യായത്തിലേക്കു കൊണ്ടുപോകുകയാണെന്നും കെസി ആരോപിച്ചു.