കൊച്ചി: കരുത്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചിട്ടും ബിജെപിക്ക് കെട്ടിവച്ച കാശ് പോയി. ആകെ പോള്‍ ചെയ്തതിന്റെ ആറിലൊന്നു വോട്ട് നേടിയാലേ കെട്ടിവച്ച കാശ് തിരികെ ലഭിക്കൂ.
ബിജെപി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന് 12,957 (9.57 %) വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ട്വന്റി-20 കൂടി മത്സരരംഗത്തുണ്ടായിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 15,483 (11.34 %) വോട്ടുകള്‍ ലഭിച്ചിരുന്നു.
2016ലാണ് ബിജെപി ഇവിടെ ഏറ്റവും കൂടുതല്‍ വോട്ടു നേടിയത് (21,247). ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാത്തതിനാലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ ബിജെപിക്ക് വോട്ടു കുറഞ്ഞുപോയതെന്ന ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഇക്കുറി സംസ്ഥാന വൈസ് പ്രസിഡന്റിനെ രംഗത്തിറക്കിയത്.