ബിജെപി അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ മാത്രമേ രാജ്യം പൂർണ്ണമായും പ്രതിരോധ ശേഷി നേടുകയുള്ളവെന്നാണ് നടൻ സിദ്ധാർഥ്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.
ഒരു നാൾ നിങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കപെടും. അന്ന് മാത്രമേ രാജ്യം വാക്സിനേറ്റഡ് ആവുകയുള്ളൂ. ഞങ്ങൾ ഇവിടെ തന്നെയുണ്ടാകും.. ഈ ട്വീറ്റിനെക്കുറിച്ച് ഓർമപ്പെടുത്താനെങ്കിലും. – സിദ്ധാർഥ്
ബിജെപി ബംഗാളിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാർത്ഥിന്റെ ട്വീറ്റ്. വെസ്റ്റ് ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറിയാൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകും എന്നാണ് ബിജെപി ബംഗാളിന്റെ പോസ്റ്റ്.
ബിജെപി അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ രാജ്യം വാക്സിനേറ്റഡ് ആവും..! നടൻ സിദ്ധാർഥ്
