മാഹി: പെട്രോൾ പമ്പുകളിൽ നിന്ന് വാഹനങ്ങളിലേക്ക് ഇന്ധനം പകരാൻ ഉപയോഗിക്കുന്ന കറുത്ത പൈപ്പുകൾ മാറ്റി ഉപഭോക്താക്കൾക്ക് എണ്ണ പമ്പ് ചെയ്യുന്നത് കാണുവാൻ സാധിക്കുന്ന വെളുത്ത ട്രാൻസ്പെരന്റ് പൈപ്പുകൾ ഉപയോഗിക്കുവാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിഭാഷകൻ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു.
ഹർജി കോടതിയുടെ പരിഗണനയിലാണ്. നൽകുന്ന പണത്തിനനുസരിച്ചുള്ള ഇന്ധനം ലഭിക്കുന്നില്ലെന്നും, മീറ്ററിൽ അളവ് കൃത്യമായി കാണിക്കുമെങ്കിലും വാഹനത്തിൽ ആനുപാതികമായി എണ്ണ എത്തിയുട്ടുണ്ടാകില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഈ രീതിക്ക് മാറ്റമുണ്ടാകണം.
നൽകുന്ന പണത്തിനനുസരിച്ചുള്ള ഇന്ധനം മറ്റൊരു ഡിസ്പൻസറിലേക്ക് മാറ്റണം. അതിനു ശേഷം ട്രാൻസ്പെരന്റ് പൈപ്പുകൾ ഉപയോഗിച്ച് വേണം ഇന്ധനം പകരാനെന്നും ഹർജിയിൽ പറയുന്നു.