കോട്ടയം: മുൻ വൈരാഗ്യം തീർക്കാൻ എതിർ കക്ഷികൾ കാറിന് കറുത്ത പെയിന്റടിച്ചെന്നു പരാതി. ഇരുന്പയത്താണ് സംഭവം. ഇരുന്പയം സ്വദേശി പ്രനീഷ് എന്നയാളാണ് ഇതു സംബന്ധിച്ച് വെള്ളൂർ പോലീസിൽ പരാതി നല്കിയത്. പ്രനീഷുമായി മുൻവൈരാഗ്യമുള്ള രണ്ടുപേരാണ് കാറിന്റെ നിറം മാറ്റിയതിനു പിന്നിലെന്നാണ് പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്.
വെള്ള നിറമുള്ള കാർ നേരം പുലർന്നപ്പോൾ കറുപ്പു നിറമായെന്ന്. അതേ സമയം പരാതിയുടെ നിജസ്ഥിതി അന്വേഷിച്ചു വരികയാണെന്ന് വെള്ളൂർ എസ്എച്ച്ഒ വ്യക്തമാക്കി. പരാതിക്കാരനും എതിർകക്ഷികളുമായി സാന്പത്തിക ഇടപാടുണ്ടായിരുന്നതായും പറയുന്നു.